ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ വികസന സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ കഴിഞ്ഞതായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ആര്. ബിന്ദു.
സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഠാണാ - ചന്തക്കുന്ന് റോഡ് വികസനം യാഥാര്‍ഥ്യമായതും പൊതുമ്പുചിറ ടൂറിസം പദ്ധതി പൂര്ത്തികരിക്കാനായതും നിപ്മറിനെ ലോക നിലവാരത്തിലേക്കെത്തിച്ചതും ഈ സര്‍ക്കാരിന്റെ കാലത്താണന്ന് ബിന്ദു ചൂണ്ടിക്കാട്ടി. ജുഡീഷ്യല്‍ കോര്‍ട്ട് കോംപ്ലക്സിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്.
കോന്തിപുലത്ത് സ്ഥിര തടയണയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനായതും ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയുടെ പുതിയ കെട്ടിട സമുച്ചയങ്ങള്‍ പൂര്ത്തികരിക്കാനായതും നിയോജക മണ്ഡലത്തിലെ മുഴുവന്‍ പൊതുമരാമത്ത് റോഡുകള്‍ ബിഎംബിസി ടാറിംഗ് നടത്താനായതും ഈ കാലഘട്ടത്തിലാണ്.
ഠാണാ - ചന്തക്കുന്ന് റോഡ് വികസനം യുഡിഎഫ് സര്‍ക്കാരിന്റെ കാലഘട്ടത്തിലാണെന്ന അവകാശവാദം വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. പ്രഫ. കെ.യു. അരുണന് എംഎല്‍എ ആയിരുന്ന സമയത്തിന്റെ അവസാനഘട്ടത്തില്‍ 2021 ജനുവരി മാസത്തിലാണ് റോഡ് വികസനത്തിന്റെ ആദ്യ ഉത്തരവ് ഇങ്ങുന്നതെന്ന് ഡോ. ആര്. ബിന്ദു ചൂണ്ടിക്കാട്ടി.
താന്‍ ജനപ്രതിനിധിയായി വന്നതിനുശേഷം ഏഴോളം സര്‍ക്കാര്‍ ഉത്തരവുകളാണ് ഇക്കാര്യത്തിലുണ്ടായതെന്നും ആര്. ബിന്ദു പറഞ്ഞു.
എംഎല്‍എയുടെ പ്രസ്താവന:വാസ്തവവിരുദ്ധം: തോമസ് ഉണ്ണിയാടന്
ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിലെ വികസനപ്രവൃത്തികളെക്കുറിച്ച് എംഎല്‍എ നടത്തിയ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്ന് മുന്‍ എംഎല്‍എ തോമസ് ഉണ്ണിയാടന് പറഞ്ഞു.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് ഠാണാ - ചന്തക്കുന്ന് റോഡ് പദ്ധതിക്കു തുടക്കംകുറിച്ചത്. താന്‍ എംഎല്‍എ ആയിരുന്ന കാലത്ത് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിക്കുകയും, നിര്‍മാണത്തിനാവശ്യമായ 11 കോടി രൂപ അനുവദിക്കുകയും ചെയ്തു. ഒരുവര്‍ഷംകൊണ്ട് തീരേണ്ട ഈ പദ്ധതി 10 വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല.
കേരളത്തില്‍ ഹൈക്കോടതി കഴിഞ്ഞാല്‍ ഏറ്റവും വലിയ കോടതി സമുച്ചയമായ ഇരിങ്ങാലക്കുടയിലെ കോടതിസമുച്ചയവും 10 വര്ഷംമുന്പ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍മാണം ആരംഭിച്ചതാണ്. ജനപ്രതിനിധികളുടെ മെല്ലെപ്പോക്ക് മൂലം ഈ പദ്ധതി ഇപ്പോഴും പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തുടക്കംകുറിക്കുകയും എല്ലാവിധത്തിലുമുള്ള അനുമതികളും ലഭിക്കുകയും ആവശ്യമായ പണം അനുവദിക്കുകയുംചെയ്ത ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി, കെഎസ്ആര്‍ടിസി തുടങ്ങിയ പദ്ധതികളെക്കുറിച്ച് ഓര്‍ക്കാതിരിക്കുന്നത് നാടിനോടു കാണിക്കുന്ന അവഹേളനമാണെന്നും ഉണ്ണിയാടന് പറഞ്ഞു.